ഇപിഎഫ്ഒ പലിശ നിരക്ക്, തൊഴിലാളികൾക്കുള്ള മോദിയുടെ സമ്മാനം; മമത

ഇപിഎഫ്ഒ പലിശ നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രം ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്ന് വീണ്ടും തെളിയിച്ചു. യുപിയിലെ വിജയത്തിന് പിന്നാലെ ബിജെപി സർക്കാർ തൊഴിലാളികൾക്ക് ഗിഫ്റ്റ് കാർഡുമായി രംഗത്തെത്തി എന്ന് മമത പരിഹസിച്ചു.
“കൊവിഡ് സമ്മാനിച്ച സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ തീരുമാനം. ഇത് രാജ്യത്തെ ഇടത്തരം, താഴ്ന്ന മധ്യവർഗ തൊഴിലാളികളുടെയും ജീവനക്കാരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും” മമത ട്വീറ്റിൽ കുറിച്ചു. കേന്ദ്രത്തിന്റെ ഈ നീക്കത്തെ ‘കറുത്ത സംരംഭം’ എന്ന് വിശേഷിപ്പിച്ച മമത, ഒറ്റക്കെട്ടായ പ്രതിഷേധത്തിലൂടെ ഇത് പരാജയപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ശനിയാഴ്ച 2021-22 ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. നാല് പതിറ്റാണ്ടിനിടെ പിഎഫ് നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു.
തൊഴിലാളികളുടെ ഭാവിസമ്പാദ്യം വെട്ടിക്കുറയ്ക്കാൻ പോകുന്നു ബിജെപി സർക്കാരിൻ്റെ പുതിയ പലിശ നിരക്കിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Story Highlights: mamata-banerjee-slams-centre-for-cutting-epfo-interest-rates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here