Advertisement

ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

March 13, 2022
Google News 1 minute Read

ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ 75 കോടി. ജലസേചന മ്യൂസിയം അടക്കമുള്ളവ ജില്ലയുടെ മുഖഛായ മാറ്റുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ഇത്തവണത്തെ ബജറ്റിൽ 75 കോടിയുടെ സ്പെഷൽ പാക്കേജ് ആണ് ഇടുക്കിക്കുളള പ്രധാന വാഗ്ദാനം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 5000 കോടിയുടെയും 12000 കോടിയുടെയും രണ്ട് പ്രത്യേക പാക്കേജുകൾ ഇടുക്കിക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് വാഗ്ദാനമായി തുടരുന്നു എന്നും ഇപ്പോഴത്തെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ, ജലസേചനാ മ്യൂസിയം എന്നത് പുത്തൻ ആശയമാണ്. ഇത് ടൂറിസം മേഖലയ്ക്ക് പദ്ധതി മുതൽകൂട്ടാവും എന്ന് അദ്ദേഹം പറയുന്നു. ജലസേചന വകുപ്പിന്റെ പദ്ധതികൾക്കും വാരിക്കോരി പണം കിട്ടിയെന്നും മന്ത്രി പറഞ്ഞു.

Story Highlights: roshy augustine minister response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here