Advertisement

മണിപ്പൂർ പ്രോട്ടെം സ്പീക്കറായി സോറോഖൈബാം രാജെൻ സത്യപ്രതിജ്ഞ ചെയ്തു

March 13, 2022
1 minute Read

മണിപ്പൂർ നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന ബിജെപി എംഎൽഎ സോറോഖൈബാം രാജെൻ സിംഗ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ലാ ഗണേശൻ സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട 59 എംഎൽഎമാർക്ക് സിംഗ് തിങ്കളാഴ്ച സത്യവാചകം ചൊല്ലിക്കൊടുക്കും.

കാവൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ ബിശ്വജിത് സിംഗ്, വൈ. ഖേംചന്ദ് സിംഗ്, ഗോവിന്ദ്ദാസ് കോന്തൗജം, ചീഫ് സെക്രട്ടറി രാജേഷ് കുമാർ, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. ഡോംഗൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥി പുക്രംബം സുമതി ദേവിയെ 400 വോട്ടുകൾക്ക് പരാജയപ്പെടുത്തി, ലാംസാംഗ് അസംബ്ലി സീറ്റിൽ നിന്നാണ് രാജെൻ സിംഗ് വിജയിച്ചത്.

മാർച്ച് 19-നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. വെള്ളിയാഴ്ചയാണ് ബിരേൻ സിംഗ് തന്റെ സ്ഥാനം രാജിവെച്ചത്. എന്നാൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ തൽസ്ഥാനത്ത് തുടരാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ബിരേൻ സിംഗ് പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും അടുത്ത സർക്കാരിന്റെ തലവനാകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അനൗപചാരികമായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അടുത്ത മുഖ്യമന്ത്രിയെ എപ്പോൾ തെരഞ്ഞെടുക്കപ്പെടുമെന്നോ ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ എപ്പോൾ അധികാരമേൽക്കുമെന്നോ ഇതുവരെ സ്ഥിരീകരണമില്ല.

Story Highlights: sorokhaibam-rajen-singh-sworn-in-as-protem-speaker-of-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top