Advertisement

ടാറ്റൂ പീഡനക്കേസ്; ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ കേസെടുത്തു

March 13, 2022
Google News 1 minute Read
Sujeesh tattoo

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.

കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ മെയില്‍ ചെയ്തത്. 2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.

Read Also : നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാറ്റിനായി അന്വേഷണം ഊര്‍ജിതം

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ പൊലീസിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയണ് പൊലീസ്.

Story Highlights: Sujeesh tattoo, sexual assault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here