ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ; തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യും

ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. രാവിലെ 9.30നാണ് യോഗം ആരംഭിക്കുന്നത്. പാർട്ടിയുടെ എല്ലാ ലോക്‌സഭാ, രാജ്യസഭാ എംപിമാരോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടി പ്രകടനം അവലോകനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ 21നായിരുന്നു അവസാനമായി യോഗം ചേർന്നത്. ഈ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.
ഹോളിക്ക് ശേഷം നാല് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ 18ന് ശേഷം പ്രഖ്യാപിച്ചേക്കും. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. മുതിർന്ന നേതാക്കൾക്ക് സൗകര്യപൂർവ്വം പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 59 പേർ നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടും പ്രഖ്യാപിച്ചിരുന്നുവെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനത്ത് മറ്റൊരു നേതാവ് മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. ഗോവൻ നിയമസഭാംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്യും. മലയോര മേഖലയായ ഉത്തരാഖണ്ഡിൽ മാർച്ച് 20ന് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാനാണ് സാധ്യത. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലുണ്ട്.
Story Highlights: bjp-parliamentary-party-meeting-to-be-held-tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here