Advertisement

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധി നാളെ: ബെംഗളൂരുവിൽ നിരോധനാജ്ഞ

March 14, 2022
2 minutes Read

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. നാളെ രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25-ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചതായിരുന്നു. വിദ്യാർത്ഥികൾ നൽകിയ വിവിധ ഹര്ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്. അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു . പ്രതിഷേധങ്ങൾ, ആഹ്ലാദ പ്രകടനങ്ങൾ, കൂടി ചേരലുകൾ എന്നിവ വിലക്കിയിട്ടുണ്ട്.

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Read Also :ഹിജാബ് വിഷയം; നടി സാറാ അലി ഖാന്‍ വിവാദ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍? [ 24 Fact Check]

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്.

Story Highlights: Hijab controversy -Karnataka High Court to pronounce judgement tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top