Advertisement

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ

March 14, 2022
Google News 2 minutes Read

ഇന്ത്യൻനിർമിത മിസൈൽ പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അബദ്ധവശാൽ സംഭവിച്ചതാണെന്ന ഇന്ത്യയുടെ മറുപടി സംഭവത്തെ നിസാരവത്കരിക്കുന്നതാണെന്നും തൃപ്തികരമല്ലെന്നും പാകിസ്താൻ വക്താവ് പറഞ്ഞു.

സാങ്കേതികതകരാർ കാരണമാണ് മിസൈൽ പാകിസ്താൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദപ്രകടനവും നടത്തിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്നാണ് പാകിസ്താന്റെ നിലപാട്. തുടർന്നാണ് ഉന്നതതല കോടതി അന്വേഷണത്തിന് പാകിസ്താൻ ഉത്തരവിട്ടിരിക്കുന്നത്.

Read Also : നുഴഞ്ഞുകയറ്റ ശ്രമം; പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് പൗരന്മാരെ ബിഎസ്എഫ് പിടികൂടി

പരീക്ഷണത്തിനിടെയാണ് അബദ്ധം സംഭവിച്ചതെന്നാണ് ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗിക വിശദീകരണം
നൽകിയത്. അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി നൽകിയിരുന്നു.

Story Highlights: India accidentally fired missile into Pakistan, orders probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here