നുഴഞ്ഞുകയറ്റ ശ്രമം; പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് പൗരന്മാരെ ബിഎസ്എഫ് പിടികൂടി
ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫ് പിടികൂടി. പഞ്ചാബ് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയത്.
ശനിയാഴ്ച ചിലർ സുരക്ഷാവേലി കടക്കാൻ ശ്രമിക്കുന്നതായി അമൃത്സർ സെക്ടറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു. സംശയാസ്പദമായ രീതിയിലുള്ള ചിലരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ഒടുവിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേർ ബിഎസ്എഫ് പിടികൂടുകയായിരുന്നു.
Read Also : പാകിസ്താനിലേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച് ഇന്ത്യ; ഖേദം അറിയിച്ച് പ്രതിരോധ മന്ത്രാലയം
പിടിയിലായ പാകിസ്താൻ പൗരന്മാരിൽ നിന്നും 2.76 കിലോഗ്രാം ഹെറോയിനും അതിർത്തി സുരക്ഷാ സേന പിടികൂടി.
Story Highlights: Two Pak nationals held by BSF at Indo-Pak border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here