പൊരുതിയത് കരുണരത്നെ മാത്രം; ഇന്ത്യക്ക് കൂറ്റൻ ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 238 റൺസിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരി. 446 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 208 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 107 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കക്കായി പൊരുതിയത്. കുശാൽ മെൻഡിസ് 54 റൺസെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ശ്രേയാസ് അയ്യരാണ് (67) ടോപ്പ് സ്കോററായത്. ഋഷഭ് പന്ത് (5), രോഹിത് ശർമ്മ (46) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ശ്രീലങ്കക്കായി പ്രവീൺ ജയവിക്രമ 4 വിക്കറ്റും ലസിത് എംബുൽഡേനിയ 3 വിക്കറ്റും വീഴ്ത്തി.
Story Highlights: india won srilanka 238 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here