Advertisement

കേരളം പാർട്ടി ഗ്രാമമല്ല, ഷംസീർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുന്നു; എം കെ മുനീർ

March 14, 2022
Google News 1 minute Read

പ്രതിപക്ഷ എതിർപ്പ് മറികടന്ന് കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയില്ലെന്ന് എം കെ മുനീർ എംഎൽഎ. എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കും. എതിർക്കുന്നവരെ തല്ലി തോൽപിക്കാൻ കേരളം കമ്മ്യൂണിസ്റ്റ് ഗ്രാമമല്ല. എഎൻ ഷംസീർ എംഎൽഎ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുകയാണെന്നും എംകെ മുനീർ പരിഹസിച്ചു.

കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ പദ്ധതി പ്രളയത്തിന് കാരണമായേക്കും. പാരിസ്ഥിതിക ആഘാതം സംഭവിക്കും. പദ്ധതിയ്ക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ കേരളത്തിൽ നിന്നുമാത്രം കണ്ടെത്താൻ കഴിയില്ല. വിദേശത്ത് നിന്നും കല്ലും, മണ്ണും ഇറക്കുമതി ചെയ്യേണ്ടി വരും. ആവശ്യമെങ്കിൽ പുതിയ ക്വാറികൾ ആരംഭിക്കേണ്ടി വരും. പദ്ധതി മൂലം കേരളത്തിലെ ജലാശയങ്ങൾ മലിനമാകുമെന്നുംഡിപിആറിൽ പറയുന്നു.

സാമ്പത്തികമായും പദ്ധതി പ്രയോഗികമാവില്ല. സിൽവർ ലൈൻ കേരളത്തെ രണ്ടാക്കും. സർക്കാർ ഡിപിആർ വായിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. കെ-റെയിൽ അല്ല, കേരളമാണ് പ്രധാനം. കേരളം വേണമോ കെ റെയിൽ വേണമോ എന്നതിൽ സർക്കാരിന് തീരുമാനം എടുക്കാം. സംസ്ഥാനത്തെ വിട്ടുനൽകാൻ പൊതുസമൂഹം അനുവദിക്കില്ലെന്നും എംകെ മുനീർ വ്യക്തമാക്കി.

Story Highlights: kerala-is-not-a-party-village-mk-muneer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here