Advertisement

ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി; മുൻ അധ്യാപകൻ്റെ എന്ന് സംശയം

March 14, 2022
Google News 1 minute Read

ഒഡീഷയിലെ സംബൽപൂരിയിൽ ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി. ജമൻകിര പൊലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്. ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെയാണ് പിസ്റ്റൾ ലഭിച്ചത്. സ്‌കൂളിലെ മുൻ അസിസ്റ്റന്റ് ടീച്ചറുടെ പിസ്റ്റൾ ആണിതെന്ന് സംശയിക്കുന്നു.

ഗോവിന്ദ് ഭോയ് എന്ന മുൻ അധ്യാപകൻ രണ്ട് ക്ലാസ് മുറികളിൽ താമസിച്ചിരുന്നു. ക്ലാസ് മുറികളിലൊന്നിൽ താമസിക്കുകയും മറ്റൊന്ന് അടുക്കളയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മാർച്ച് നാലിന് ഭോയിയെ സ്ഥലം മാറ്റി. എന്നാൽ ഇയാളുടെ സാധനങ്ങൾ ഇതുവരെ മാറ്റിയിരുന്നില്ല. അതിനിടെ ക്ലാസ് മുറികളുടെ അഭാവം പഠനത്തിന് തടസ്സമായപ്പോൾ ക്ലാസ് മുറികളിലൊന്ന് വൃത്തിയാക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു.

ശനിയാഴ്ച ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ സ്‌കൂൾ ജീവനക്കാർ പിസ്റ്റൾ കണ്ടെത്തി പ്രഥമാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഷയം സിആർസിസിയെ അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് ഭോയി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദിലേശ്വർ സാഹു എന്നയാളെ കോടാലി ഉപയോഗിച്ച് ഇയാൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എങ്കിലും അന്വേഷണം ആരംഭിച്ചു.

Story Highlights: pistol-found-from-classroom-in-odisha-school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here