Advertisement

കൊവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുക്കള്‍; വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

March 14, 2022
2 minutes Read

കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രശ്‌നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഗുരുതര വിഷയമാണെന്നും, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി സൂചന നല്‍കിയിട്ടുണ്ട്.

കൊവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കേന്ദ്ര ദുരന്ത നിവാരണ വിഭാഗം തീരുമാനിച്ചിരുന്നത്.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനായി സമയപരിധി വക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. സമയ പരിധിയില്ലെങ്കില്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുപോകുമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതി മുന്‍പാകെ ചൂണ്ടിക്കാണിച്ചിരുന്നത്. സമയ പരിധി അഞ്ചോ ആറോ വര്‍ഷമായി പരിമിതപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

Story Highlights: supreme court plea against fake covid certificates for compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top