Advertisement

കനത്ത ചൂടിനൊപ്പം വാളയാറിൽ കാട്ടുതീ; 3 കി.മി കാട് കത്തി നശിച്ചു; തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല

March 14, 2022
1 minute Read
valayar forest fire
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവർ തീയിട്ടതാണോ എന്ന സംശയം വനംവകുപ്പിനുണ്ട്. ( valayar forest fire )

41.5 ഡിഗ്രി സെൽഷ്യൽ ചൂടാണ് പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലും, വാളയാർ ഉൾപ്പെടെയുള്ള മേഖലകളിലും വലിയ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളെല്ലാം വറ്റിവരളുന്ന അവസ്ഥയിലാണ്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

Read Also : വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാളയാറിൽ പടരുന്ന കാട്ടുതീയാണ് നിലവിൽ ഏറ്റവും വലിയ ഭീഷണി. വാളയാർ മടശേരി മോഴമണ്ഡപം മലയിലാണ് മാർച്ച് 12 മുതൽ കാട്ടുതീ പടരുന്നത്. തീ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തീ അണയ്ക്കാൻ മലയ്ക്ക് മുകളിലേക്ക് കയറിപ്പോവുകയെന്നത് പ്രായോഗികമല്ലാത്തതാണ് പ്രതിസന്ധിയായത്.

Story Highlights: valayar forest fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement