Advertisement

വഖഫ് നിയമനം: മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ നിഷേധിക്കുന്നതെന്ന് സമസ്ത

March 15, 2022
Google News 2 minutes Read
abdurahiman statement contradicts cm assurance says jifry thangal

വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമസ്ത. ( abdurahiman statement contradicts cm assurance says jifry thangal )

മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഫോണിൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ജിഫ്‌റി തങ്ങൾ പറഞ്ഞു.

Read Also : സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു.

Story Highlights: abdurahiman statement contradicts cm assurance says jifry thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here