‘ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ല’; പാര്‍ട്ടി യോഗത്തില്‍ വിമർശനവുമായി പ്രധാനമന്ത്രി

ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമര്‍ശനം ഉയർത്തിയത്.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടതായി മോദി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പലതും അനുവദിച്ചില്ല. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മോദി വ്യക്തമാക്കി. കുടംബാധിപത്യം ജാതീയതയിലേക്ക് നയിക്കുന്നതാണെന്നും പാര്‍ട്ടിയുടെ പോരാട്ടം കുടുബാധിപത്യത്തിനെതിരെ ആണെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ആരെയും പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം മുഴുവനും. എന്നാല്‍ കേള്‍വിക്കാരോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഉണ്ടായിരുന്നു. രാജ്നാഥ് സിങിന്‍റെ മകൻ പങ്കജ് സിങ് നോയിഡയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിച്ചത്.
നേതാക്കളുടെ മക്കള്‍ക്ക് മത്സരിക്കാൻ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. യുക്രൈൻ രക്ഷാദൗത്യത്തെ കുറിച്ചും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി വിശദീകരിച്ചു.
Story Highlights: family-politics-wont-be-allowed-in-party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here