ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്

ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവും സാഹിത്യകാരനുമായ കാരൂർ സോമന്. മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷാണ് പുരസ്‌കാരം സമ്മാനിച്ചത്.
സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികൾക്ക് സ്‌നേഹ സഹാനുഭൂതി നൽകുന്ന ഗാന്ധി ഭവൻ, ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.
ഗാന്ധി ഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ ആശംസകൾ നേർന്നു.
സാഹിത്യസാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവൻ നൽകുന്നത്. ആ സാംസ്കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയിൽ മാത്രമല്ല 2007 ൽ ആരംഭിച്ച സ്‌നേഹരാജ്യ൦ മാസിക കേരളത്തിലെ കച്ചവട മാസികകളിൽ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാർശനിക കാഴ്ചപ്പാടുകൾ നൽകുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപകലിൽ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവർക്ക് ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നൽകുന്നതായി കാരൂർ സോമൻ അഭിപ്രായപ്പെട്ടു.
Read Also : ഐഎഫ്എഫ്‌കെ ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം’ ഇസ്താംബുൾ ചലച്ചിത്ര പ്രവർത്തക ലിസ കലാന്
മലയാളസാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാരുടെ പുസ്തകങ്ങൾ ഗാന്ധി ഭവൻ ലൈബ്രറിയിൽ ലഭ്യമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ സമൂഹത്തിൽ നിന്ന് തള്ളപ്പെട്ടവർ, കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ, ദരിദ്രർ, മാനസിക വൈകല്യമുള്ളവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, അനാഥരായ കുട്ടികൾ, തളർവാതരോഗികൾ, എച്ഛ് ഐവി, കാൻസർ, ടിബി രോഗികൾക്കുള്ള ആശാകേന്ദ്രമാണ്. സാബു നന്ദി രേഖപ്പെടുത്തി.
Story Highlights: Gandhi Bhavan Literary Award-Karur Soman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here