Advertisement

ഐഎഫ്എഫ്‌കെ ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം’ ഇസ്താംബുൾ ചലച്ചിത്ര പ്രവർത്തക ലിസ കലാന്

March 15, 2022
Google News 1 minute Read

ഇരുപത്തിയാറാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ (26th IFFK) സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇസ്താംബുൾ ചലച്ചിത്ര പ്രവർത്തക ലിസ കലാന്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ വർഷം ആരംഭിച്ച പുതിയ അവാർഡ് വിഭാഗമാണ് സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ്.

2015ൽ തുർക്കിയിൽ നടന്ന ഭീകരാക്രമണത്തിനിടെ ഇസ്താംബുൾ ചലച്ചിത്ര പ്രവർത്തക ലിസ കലാന് കാലുകൾ നഷ്ടമായി. ഐഎഫ്എഫ്കെയുടെ ഭാവി പതിപ്പുകളിൽ ഇത്തരം ചലച്ചിത്ര പ്രവർത്തകരെ ഞങ്ങൾ തുടർന്നും ആദരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

കൂടാതെ ഐഎഫ്എഫ്‌കെയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ സിനിമയെ ഗൗരവമായി കാണുന്നവരാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കായി കഴിയുന്നത്ര പാസുകൾ നൽകാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ചലച്ചിത്ര മേളയുടെ സമയത്ത് അവർക്ക് താമസിക്കാൻ ഹോട്ടലുകളിൽ നിന്ന് ഇളവുകൾ വാങ്ങി നൽകാനും ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: spirit-of-cinema-award-at-26th-iffk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here