ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക.
വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.
Story Highlights: hijab-row-high-court-verfict-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here