ഇത് ‘ലോകത്തിലെ ഏറ്റവും മലിനമായ ദ്വീപ്’; 85 വർഷമായി ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നത് തെറ്റായ സ്ഥാനം…

അപ്രതീക്ഷിതമായാണ് ചില മാറ്റങ്ങൾക്ക് നമ്മൾ കാരണകാരാകുന്നത്. ചില കണ്ടുപിടുത്തങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. അങ്ങനെയൊരു അത്ഭുതകരമായ കണ്ടെത്തലാണ് ഇപ്പോൾ നാവികരെയും ഭൂമിശാസ്ത്ര വിദഗ്ധരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 85 വർഷമായി മാപ്പിൽ തെറ്റായ സ്ഥാനത്ത് അടയാളപ്പെടുത്തിയ വിദൂര പസഫിക് ദ്വീപിൻറെ യഥാർത്ഥ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് നേവി. നാവികസേന പരിശോധന നടത്തുമ്പോഴാണ് ഈ ദ്വീപിന്റെ യഥാർത്ഥ സ്ഥാനം കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പിറ്റ്കെയിൻ ദ്വീപുകളിൽ ഒന്നായ ഹെൻഡേഴ്സൺ ദ്വീപിന്റെ സ്ഥാനമാണ് തെറ്റായി അടയാളപ്പെടുത്തിയിരുന്നത്. ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറികൾക്ക് ചുറ്റുമുള്ളവെള്ളക്കെട്ടുകളുടെ ചാർട്ടുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിശോധനയിലായിരുന്നു റോയൽ നേവി. അതിനിടെയിലാണ് ഈ തിരുത്ത് നേവിയയുടെ ശ്രദ്ധയിൽപെട്ടത്. നേവിയുടെ പട്രോളിംഗ് കപ്പൽ എച്ച്എംഎസ് സ്പെയ് ഈ പിശക് സ്ഥിരീകരിച്ചത്. 1937 മുതൽ നാവികർ ഉപയോഗിച്ചിരുന്ന ചാർട്ടുകളിൽ കാണിച്ചിരിക്കുന്ന സ്ഥാനത്തിന് ഒരു മൈൽ കൂടി മാറിയാണ് യഥാർത്ഥത്തിൽ ഈ ദ്വീപെന്ന് റോയൽ നേവി നാവികർ കണ്ടെത്തുകയായിരുന്നു.
നാവികസേനയിലെ അംഗമായ ലെഫ്റ്റനന്റ് മൈക്കൽ റോയൽ ആണ് ഈ തെറ്റ് കണ്ടെത്തിയത്. ഇത് 1937-ൽ ഏരിയൽ ഫോട്ടോഗ്രാഫിയിലൂടെ പകർത്തിയ ചിത്രങ്ങളിൽ നിന്നായിരുന്നു അടയാളപെടുത്തിയത്. ഫോട്ടോകൾ എടുത്ത വിമാനത്തിന്റെ കണക്കുകൂട്ടലിൽ പിശക് വന്നതാണ് ഇത്രവർഷവും തെറ്റായി അടയാളപ്പെടുത്താൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഒപ്പം തന്നെ ദ്വീപിന്റെ കൃത്യമായ സ്ഥാനം സ്ഥിരീകരിക്കാനും ചിത്രങ്ങൾ ലഭിക്കാനും നാവികർ റഡാറും ജിപിഎസ് ഉപഗ്രഹങ്ങളും ഉപയോഗിച്ചു. നിലവിലുള്ള ചാർട്ടുകളിൽ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ദ്വീപിന്റെ തെറ്റായ സ്ഥാനം സ്ഥിരീകരിക്കുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ തെറ്റായ സ്ഥാനമാണ് പിന്തുടർന്ന് വന്നത് എന്നാണ് കൗതുകകരമായ വസ്തുത. ലോകമെമ്പാടുമുള്ള നാവികർ 1937 മുതൽ ഹെൻഡേഴ്സൺ ദ്വീപിന്റെ തെറ്റായ ഭൂപടമാൻ ഉപയോഗിച്ചിരുന്നത്. അതേസമയം, ഹെൻഡേഴ്സൺ ദ്വീപിനെ ‘ലോകത്തിലെ ഏറ്റവും മലിനമായ ദ്വീപ്’ എന്ന് വിളിക്കാറുണ്ട്. കാരണം ഇവിടുത്തെ ബീച്ചുകളിൽ പ്രതിദിനം ഏകദേശം 270 മാലിന്യ വസ്തുക്കൾ ഒഴുകാറുണ്ട്. ഓരോ വർഷവും 40 ദശലക്ഷം പ്ലാസ്റ്റിക്കും ചപ്പുചവറുകളും ഹെൻഡേഴ്സനിൽ എത്തുന്നു എന്നാണ് കണക്കുകൾ.
Story Highlights: Navy finds uninhabited island marked in the wrong place on maps for 85 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here