Advertisement

യുക്രൈനില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച് റഷ്യ; കരിങ്കടലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യന്‍ സൈന്യം

March 15, 2022
Google News 1 minute Read

അധിനിവേശത്തിന്റെ ഇരുപതാംദിനത്തില്‍ റഷ്യ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കരിങ്കടലിന്റെ നിയന്ത്രണം റഷ്യന്‍ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടന്ന ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൈക്കലോവ്, ഖര്‍കീവ്, ചെര്‍ണീവ്, അന്റോനോവ് വിമാന നിര്‍മാണശാല എന്നിവിടങ്ങളില്‍ വ്യോമാക്രമണമുണ്ടായി. റിന്‍ മേഖലയില്‍ വ്യോമാക്രമണത്തില്‍ ടിവി ടവര്‍ തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ റഷ്യക്കെതിരെ ജപ്പാന്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി. യുക്രൈനില്‍ നിന്ന് ന്യൂസിലന്‍ഡ് കൂടുതല്‍ പൗരന്‍മാരെ തിരിച്ചെത്തിക്കും.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

യുക്രൈനിലെ സൈനിക നിയമം മാര്‍ച്ച് 24 മുതല്‍ 30 ദിവസം കൂടി തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. റഷ്യന്‍ അധിനിവേശത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കാന്‍ നാറ്റോയുടെ മേല്‍ സമ്മര്‍ദം ശക്തമാക്കും. ഇതിന്റെ ഭാഗമായി നാളെ യുഎസ് കോണ്‍ഗ്രസില്‍ സെലെന്‍സ്‌കി വെര്‍ച്വല്‍ പ്രസംഗം നടത്തും. അതേസമയം ഇന്നലെ താത്കാലികമായി നിര്‍ത്തിവച്ച റഷ്യയുക്രൈന്‍ നാലാംഘട്ട സമാധാന ചര്‍ച്ച ഇന്നു പുനഃരാരംഭിക്കും.

Story Highlights: Russia intensifies attack on Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here