ആലപ്പുഴ രൺജിത്, ഷാൻ വധക്കേസ്: ആദ്യ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

ആലപ്പുഴ രൺജിത്, ഷാൻ വധകേസുകളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. രൺജിത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളുമുണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയായ 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം.
എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ, ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ 11 പേരെ പ്രതി ചേർത്ത് ആണ് ആദ്യ കുറ്റപത്രം ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ആകെ 21 പ്രതികളാണുള്ളത്, 143 സാക്ഷികളുമുണ്ട്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights: aalapuzha-renjith-shan-murder-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here