സമൂഹ മാധ്യമങ്ങളിൽ വൈറലായി ഭീഷ്‍മ പർവം മേക്കിംഗ് വീഡിയോ

വേറിട്ട തരത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയെന്നതാണ് അമൽ നീരദിന്റെ ശൈലി. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബിഗ് ബി മുതൽ തന്നെ ഇത് പ്രകടമാണ്. ഇപ്പോഴിതാ ഭീഷ്‍മ പർവ്വത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ സീക്വൻസ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഈ സീക്വൻസ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത് ബോൾട്ട് ഹൈസ്പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത് അതിവേഗതയിലുള്ള ക്യാമറ മൂവ്മെൻറുകളാണ്.
വലിയ പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രത്തിൻറെ റിലീസ് മാർച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസിൻറെ ഒരാഴ്ചയ്ക്കുള്ളിൽ 50 കോടി നേടിയിരുന്നു.
തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് ശ്രദ്ധേയമാണ് ഭീഷ്‍മ പർവം.
ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
Story Highlights: Bhishma Parvam Making Video Going Viral On Social Media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here