പൾസർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മോഷണ വീരൻ പിടിയിൽ

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം പതിവാക്കിയിരുന്ന യുവാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം മൈനാഗപ്പള്ളി കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ലിജോയാണ് (22) പൊലീസിന്റെ വലയിലായത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും അടൂരിൽ നിന്നും ഈ മാസം പതിമൂന്നാം തീയതി ഇയാൾ ബൈക്കുകൾ മോഷ്ടിച്ചിരുന്നു.
കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച ശേഷം അവിടെനിന്നും പൾസർ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ കുടുങ്ങിയത്. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന എസ്. ഐ സുരേഷ് കുമാർ, സി.പി.ഒ ലിബു എന്നിവരാണ് ലിജോയെ കുടുക്കിയത്.
Read Also : ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സിനീയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം
എറണാകുളം ടൗൺ, നോർത്ത്, ചടയമംഗലം, കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോ ഇട്ട് നിരവധി ഫോളോവേഴ്സിനെ നേടിയിട്ടുള്ളയാളാണ് ലിജോ. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള പെൺകുട്ടികളെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ടതിന്റെ പേരിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു.
Story Highlights: Bike theft arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here