Advertisement

ടാറ്റൂ സ്റ്റുഡിയോകളിൽ സംസ്ഥാന വ്യാപക റെയ്‌ഡ്‌; കുറ്റം ഏൽക്കാതെ പ്രതി സുജീഷ്

March 16, 2022
Google News 1 minute Read

സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു സ്റ്റുഡിയോ മറയാക്കി മയ്ക്ക് മരുന്ന് നൽകുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

കൂടാതെ കൊച്ചി ടാറ്റൂ പീഡനക്കേസിൽ കുറ്റം സമ്മതിക്കാതെ പ്രതി സുജീഷ്. സ്ത്രീകളുടെ ശരിരത്തിൽ സ്പർശിച്ചത് ജോലിയുടെ ഭാഗമായാണ്. തന്നെ കുടുക്കിയയത് ടാറ്റൂ ബിസിനസ് ഗ്രൂപ്പെന്ന് പൊലീസിനോട് സുജീഷ് പറഞ്ഞു. വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലാണ് സുജീഷ്.

Story Highlights: excise-inspection-at-tattoo-establishments-in-the-state-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here