Advertisement

കേരള സര്‍വകലാശാല ലെക്‌സിക്കൺ മേധാവി ഡോ. പൂര്‍ണിമ മോഹന്‍ സ്ഥാനമൊഴിഞ്ഞു

March 16, 2022
Google News 1 minute Read

ഡോ. പൂര്‍ണിമ മോഹന്‍ കേരള സര്‍വകലാശാല ലെക്‌സിക്കൺ മേധാവി സ്ഥാനം സ്വയം ഒഴിഞ്ഞു. സംസ്‌കൃതം അധ്യാപകയെ മലയാളം ലെക്സിക്കൺ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് നിയമനത്തിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് പൂര്‍ണിമ മോഹനെ ലെക്‌സിക്കൺ മേധാവിയായി നിയമിച്ചത്. ലെക്‌സിക്കൺ എഡിറ്റര്‍ തസ്തികയിലേക്ക് വേണ്ട അടിസ്ഥാനയോഗ്യത മലയാളം ഭാഷയില്‍ ഒന്നാം ക്ലാസിലോ, രണ്ടാം ക്ലാസിലോയുള്ള ബിരുദമാണെന്ന് സര്‍വകലാശാല വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന് മേധാവി സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു.

Read Also :രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ

മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമയുടെ നിയമനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.

Story Highlights: Kerala University Dr. Poornima Mohan resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here