കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ

കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ( kollam dust storm visuals )
കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു.
കാറ്റിൽ പറന്ന പന്തൽ ലൈനിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ തിരക്കേറിയ റോഡിന് മധ്യത്തിൽ പതിക്കുമായിരുന്നു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളും, സലെയ ജീവനക്കാരും പോലീസും ചേർന്ന് ലൈനിൽ നിന്നും പന്തൽ നീക്കം ചെയ്തു.
Story Highlights: kollam dust storm visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here