Advertisement

തെരഞ്ഞെടുപ്പ് തോൽവി : നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു

March 16, 2022
Google News 2 minutes Read
navjyot singh siddu resigns

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ തുടർന്ന് സദ്ദു ഉൾപ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് സിദ്ദു ഇന്ന് രാജി പ്രഖ്യാപിച്ചത്. ( navjyot singh siddu resigns )

ഇന്നലെയാണ് പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ പിസിസി അധ്യക്ഷന്മാർ രാജിവയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. സംഘടനാ തെര!ഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.

അതേസമയം, ജി23 നേതാക്കളുടെ വിശാല യോഗം ഇന്ന് നടക്കും. നെഹ്‌റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഇന്നത്തെ യോഗം. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം.

Read Also : പഞ്ചാബ്‌ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടക്കേസ്

പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പുന:സംഘടനാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിന് നൽകിയ ഉറപ്പ്. ഇതിന്റെ ഭാഗമായി ഇന്നലെ സിദ്ദു ഉൾപ്പടെ അഞ്ച് പിസിസി അധ്യക്ഷന്മാരെ സോണിയാ ഗാന്ധി ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അച്ചടക്ക നടപടികൾ പിസിസി അദ്ധ്യക്ഷൻമാർക്ക് എതിരെ മാത്രം പോരെന്നാണ് ജി23 യുടെ നിലപാട്. ദേശീയ നേതൃത്വത്തിലെ നേതാക്കൾക്ക് എതിരെ നടപടി വേണം എന്നാണ് ജി23 യുടെ ആവശ്യം. ഇക്കാര്യങ്ങൾ അടക്കം ഇന്നത്തെ യോഗം പരിഗണിക്കും.

Story Highlights: navjyot singh siddu resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here