Advertisement

നവജോത് സിംഗ് സിദ്ദു ഇന്ന് ജയിൽ മോചിതനാകും

April 1, 2023
Google News 2 minutes Read
navjoth singh sidhu to be released today

പഞ്ചാബ് മുൻ പിസിസി അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ദു ഇന്ന് ജയിൽ മോചിതനാകും. പട്യാല ജയിലിൽ കഴിയുന്ന സിദ്ദു മെയ് 16 നാണ് ജയിൽ മോചിതനാകേണ്ടിയിരുന്നത്. ( navjoth singh sidhu to be released today )

നല്ല നടപ്പ് പരിഗണിച്ചാണ് 45 ദിവസം നേരത്തെ വിടുന്നത്. നല്ല പെരുമാറ്റം പാലിക്കുന്ന കുറ്റവാളിക്ക് ജയിലിൽ ചെലവഴിക്കുന്ന എല്ലാ മാസവും അഞ്ച് ദിവസത്തെ ഇളവ് ലഭിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രിംകോടതി കഴിഞ്ഞവർഷമാണ് ഒരു വർഷം തടവിന് വിധിച്ചിരുന്നത്. 1988 ഡിസംബർ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

Story Highlights: navjoth singh sidhu to be released today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here