Advertisement

പന്നിയങ്കര ടോൾ പിരിവ്; സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ

March 16, 2022
Google News 1 minute Read

പന്നിയങ്കര ടോളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ. നാളെ രാവിലെ മുതൽ ടോൾ നൽകണമെന്ന് ടോൾ കമ്പനി നിർദേശിച്ചതിനെ തുടർന്നാണ് തീരുമാനം. ടോൾ നൽകേണ്ടി വന്നാൽ സർവീസ് നിർത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. 9,400 രൂപ പ്രതിമാസം നൽകാനാവില്ലെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

പന്നിയങ്കര ടോളിൽ ടോൾ പിരിവ് തുടങ്ങിയതോടെ നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ദിവസങ്ങൾക്ക് മുമ്പ് എഐവെഎഫ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ടോൾ പിരിക്കുന്നത് പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

Read Also : പന്നിയങ്കര ടോള്‍ പ്ലാസയില്‍ എ.ഐ.വൈ.എഫ്‌ പ്രതിഷേധം; പൊലീസ് ലാത്തിവീശി

ടോൾ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് ഇവർടോൾ പിരിവ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശി. ടോൾ ബൂത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് തള്ളിക്കയറിയെങ്കിലും പൊലീസ് പണിപ്പെട്ട് ഇവരെ നീക്കുകയായിരുന്നു.

Story Highlights: Panniyankara toll collection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here