Advertisement

സോഷ്യൽ മീഡിയ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു; സോണിയാ ഗാന്ധി

March 16, 2022
Google News 1 minute Read

സോഷ്യൽ മീഡിയകളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ ചിലർ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയുന്നു. ജനാധിപത്യത്തെ ഹാക്ക് ചെയ്യാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് ട്വിറ്റർ പോലുള്ള ഭീമന്മാരുടെ സ്വാധീനം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും സോണിയാ ലോക്സഭയിൽ ആവശ്യപ്പെട്ടു.

സർക്കാർ ഒത്താശയോടെ സാമൂഹ്യസൗഹാർദ്ദം തകർക്കാൻ ഫെയ്‌സ്ബുക്ക് നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിന് അപകടകരമാണ്. ആര് അധികാരത്തിലായാലും ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ട്. വൻകിട കോർപ്പറേറ്റുകളും, ഭരണ സ്ഥാപനങ്ങളും, ആഗോള സോഷ്യൽ മീഡിയ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഫെയ്‌സ്ബുക്ക് പ്രചരിപ്പിച്ചിരുന്നതായി അൽ ജസീറ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിയമം മറികടന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഭരണകക്ഷിയുടെ ഇത്തരം പരസ്യങ്ങൾ നൽകിയതെന്നും റിപ്പോർട്ട് ആരോപിക്കുന്നു. വീഡിയോ ഫോർമാറ്റിലുള്ള ഈ പരസ്യങ്ങൾ ഫെയ്‌സ്ബുക്കിന്റെ പരസ്യ ലൈബ്രറിയിൽ ഫീച്ചർ ചെയ്തിട്ടുണ്ട്.

Story Highlights: sonia-gandhi-urges-government-to-end-facebook-and-twitters-interference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here