Advertisement

ഏഴ് കോടിയ്ക്ക് മുന്നിലും മുട്ടുമടക്കിയില്ല; ഒടുവിൽ വയോധികയുടെ വീടിന് ചുറ്റും മാൾ പണിതു…

March 16, 2022
Google News 2 minutes Read

വീട് എന്നത് പലർക്കും അവരുടെ സ്വപ്ന സാക്ഷാത്‍കാരമാണ്. വളരെ അടുപ്പത്തോടെ പണിതുയർത്തിയ വീട് വിട്ടുനൽകുന്നതിനെ പറ്റി പലർക്കും ചിന്തിക്കാൻ തന്നെ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് വികസനത്തിനും മറ്റുകാര്യങ്ങൾക്കുമായി വീട് വിട്ടുനൽകാനോ സ്ഥലം നൽകാനോ പറയുമ്പോൾ ആളുകൾ അതിനെ ശ്കതമായി എതിർക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇനി പറഞ്ഞുവരുന്നത്. എന്തൊക്കെ സംഭവിച്ചാലും തൻറെ വീട് വിട്ടുനൽകില്ലെന്ന തീരുമാനിച്ച എഡിത്ത് മെയ്‌സ്ഫീൽഡ് എന്ന വനിതയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2006 ലായിരുന്നു സംഭവം നടക്കുന്നത്. അന്ന് 84 വയസായിരുന്നു എഡിത്തിന്റെ പ്രായം.

തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം മാൾ നിർമ്മിക്കാൻ വേണ്ടി ഏഴുകോടി നൽകി വാങ്ങാൻ ബിൽഡർ തയ്യാറായിരുന്നു. എന്നാൽ എന്തുസംഭവിച്ചാലും തന്റെ സ്വപ്നഭവനം വിട്ടുനൽകാൻ ഇവർ തയ്യാറായിരുന്നില്ല. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ പല തവണ ആവശ്യവുമായി ഇവരെ സമീപിച്ചു. എന്നാൽ വീടും സ്ഥലവും വിട്ടുനൽകില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവർ. 1952ൽ 3,750 ഡോളറിനാണ് എഡിത്ത് ആ വീട് വാങ്ങിയത്. അവിടെ അമ്മയായ ആലീസിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ വീട് ഇന്ന് അഞ്ച് നില സമുച്ചയത്താൽ ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. കാരണം മാളിന്റെ നിർമാതാക്കൾ എഡിത്തിന്റെ വാശിയെ തുടർന്ന് ആ വീടിന് ചുറ്റും മാൾ നിർമ്മിക്കാൻ നിർബന്ധിതരായി.

Read Also : ഇത് ‘ലോകത്തിലെ ഏറ്റവും മലിനമായ ദ്വീപ്’; 85 വർഷമായി ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നത് തെറ്റായ സ്ഥാനം…

ആദ്യം അഞ്ച് കോടിയിലധികം വാഗ്ദാനം ചെയ്തിരുന്ന വീട് എഡിത്ത് സമ്മതിക്കാത്തതിനെ തുടർന്ന് 7.6 കോടി രൂപയായി ഉയർത്തുകയായിരുന്നു. അവിടെയും എഡിത്ത് തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ തയ്യറായില്ല. എന്നാൽ 2008ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് വീട് വിൽക്കാൻ എഡിത്ത് തന്നെ അനുവദിച്ചതായി ബാരി സ്ട്രേഞ്ച് ഇൻഹെറിറ്റൻസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

‘അപ്പ്’ എന്ന ഡിസ്നിയുടെ ചലച്ചിത്രത്തിൽ കാണിക്കുന്നത് എഡിത്തിന്റെ വീടും പശ്ചാത്തലവുമാണ്. വീട് വിട്ടുനൽകാൻ തയ്യാറായില്ലെങ്കിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. മാത്രവുമല്ല പിന്നീട് ഇവർ നല്ല ചങ്ങാതികളുമായി. നിർമാണപദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജർ ബാരി മാർട്ടിനും എഡിത്തും നല്ല ചങ്ങാതികളാണ്.

Story Highlights: woman turned down rs 7 crore offer to leave house forced mall to build around

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here