ആറരവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾക്ക് ജീവപര്യന്തവും 20 വർഷവും തടവ്

ആറര വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾക്ക് കൊല്ലം പോക്സോ കോടതി ജീവപര്യന്തവും 20 വർഷവും തടവ്ശിക്ഷ വിധിച്ചു. പെരുമ്പുഴ തുമ്പോട് അര്യാഭവനിൽ ജയപ്രസാദിനെയാണ് (പ്രസാദ്, 57) കൊല്ലം പോക്സോ കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
പോക്‌സോ നിയമപ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും, എസ്.സി- എസ്.ടി നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് സംഭവം നടന്നത്. പാൽ വാങ്ങാൻ സമീപത്തെ വീട്ടിലേക്ക് പോയ ആറര വയസ് മാത്രം പ്രായമുള്ള കുട്ടിയെയാണ് പ്രതി ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്.
Read Also : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി മുങ്ങി; യുവാവ് പിടിയിൽ
കുണ്ടറ സ്റ്റേഷൻ എസ്.ഐ നൗഫലാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) അഡ്വ. സോജാ തുളസീധരൻ, അഡീഷണൽ ഗവ. പ്ലീഡർ സിസിൻ.ജി മുണ്ടയ്ക്കൽ എന്നിവർ ഹാജരായി. മൊത്തം ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Story Highlights: Unnatural torture, life imprisonment for the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here