ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റല്‍: അടിയന്തിര നടപടിസ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റുന്നതിന്റെ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ സ്‌കൂളെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.കാട്ടാക്കട എം.എല്‍.എ ഐ.ബി. സതീഷ് സമര്‍പ്പിച്ച, 16.03.2022 ലെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി ശ്രീ വി ശിവന്‍കുട്ടി.
സ്‌കൂള്‍ പി.റ്റി.എ. യുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ എന്ന് പുന:നാമകരണം ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
സ്‌കൂള്‍ പി.റ്റി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി, മദര്‍ പി.റ്റി.എ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്ന് ടി സ്‌കൂള്‍ പുനര്‍നാമകരണം സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ തീരുമാനം ലഭ്യമായിട്ടില്ല. അത്കൂടി ലഭ്യമാക്കി സ്‌കൂളിന്റെ പുന:നാമകരണം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ശ്രീ വി ശിവന്‍കുട്ടി പറഞ്ഞു.
Story Highlights: vshivankutty-namechange-oorutambalam-school-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here