സിപിഐഎം വിട്ടു; അഡ്വ. വിദ്യ സംഗീത് സിപിഐയിൽ ചേർന്നു

സിപിഐഎം നേതാവും തൃശൂർ മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.വിദ്യ സംഗീത് സിപിഐയിൽ ചേർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജിൽ നിന്നാണ് വിദ്യ അംഗത്വം സ്വീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യ സിപിഐയിൽ ചേർന്ന കാര്യം അറിയിച്ചത്. ( adv vidya sangeeth joins cpi )
Read Also : ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി സ; വത്സരാജിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സിപിഐൽ ചേരുന്നു. രാഷ്ട്രീയം തുടരുകയാണ് ഒരു വർഷക്കാലത്തെ മാറിനിൽക്കലിൽ മുന്നോട്ടുള്ള വഴികളും കാഴ്ചകളും കുറച്ചുകൂടി മിഴിവുറ്റതായി തോന്നുന്നു. രാഷ്ട്രീയത്തിൽ വന്നത് തികച്ചും അപ്രതീക്ഷിതമായാണ് 10 വര്ഷക്കാലത്തിൽ രാഷ്ട്രീയം കൊണ്ട് ശെരിയല്ലാത്ത എന്തെങ്കിലും ചെയ്യുകയോ അവിഹിത മാർഗ്ഗത്തിലൂടെ എന്തെങ്കിലും നേടുകയോ ചെയ്തിട്ടില്ല. അഴിമതിക്കെതിരായ നിലപാടുകളും പ്രവൃത്തികളും പൊതുജനങ്ങളെ ആകമാനം കണ്ടു കൊണ്ടുള്ളതും അവർക്കു വേണ്ടി ഉള്ളതുമായിരുന്നു തികച്ചും സംശുദ്ധമായ പൊതുജീവിതത്തിൽ ഒരു ആക്ഷേപവും ഇന്ന് വരെ കേൾക്കാനും ഇടവരുത്തിയിട്ടില്ല അത് കൊണ്ട് കൂടുതൽ അഭിമാനത്തോടെ ശിരസ്സു ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ ഇജക എന്ന പാർട്ടിയിലേക്ക് ചേരുന്നു. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്നിലൂടെ അത് തുടരട്ടെ . ഒരൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നു.
(തല്ലിയൊതുക്കാമെന്ന് വ്യാമോഹിച്ചിരുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത് )
Story Highlights: adv vidya sangeeth joins cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here