ശുചീകരണ തൊഴിലാളികളുടെ മരണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ

അപകടകരമായ രീതിയിൽ സെപ്‌റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതുമൂലം മരണപ്പെടുന്ന ശുചീകരണ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി കുറഞ്ഞുവെന്ന് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ. രേഖാമൂലം രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ 118 പേർ ഇത്തരത്തിൽ മരിച്ചിരുന്നെന്നും 2021 ആയപ്പോഴേക്കും മരണസംഖ്യ 24 ആയി കുറഞ്ഞെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും അപകടകരമായ രീതിയിൽ വൃത്തിയാക്കുന്നതും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ശുചീകരണ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും നിരവധി നടപടികളാണ്
സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
Read Also : തോട്ടം നയത്തിലെ മാറ്റം; ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി പി രാജീവ്
എല്ലാ ജില്ലയിലും കുടിവെള്ള – ശുചിത്വ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഉത്തരവാദിത്തമുള്ള സാനിറ്റേഷൻ അതോറിറ്റിയുടെ നിയമനം, ഭവന, നഗരകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് യന്ത്രവൽകൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥക്കായുള്ള ദേശീയ നയ രൂപീകരണം, ഓരോ മുനിസിപ്പാലിറ്റിയിലും ശുചിത്വ പ്രതികരണ യൂണിറ്റ് എന്നിവ വലിയ നേട്ടങ്ങളാണെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ശുചിത്വ പ്രതികരണ യൂണിറ്റിൽ യന്ത്രവൽകൃത ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കും. ഇതിന് പുറമേ വാഹനങ്ങൾ, പ്രൊഫഷണൽ പരിശീലനം ലഭിച്ച ആളുകൾ, 24×7 ഹെൽപ്പ്‌ലൈൻ തുടങ്ങിയവയും ലഭ്യമാക്കും. സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യങ്ങളുടെ ഗതാഗതം, സംസ്കരണം എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി രാംദാസ് അത്താവാലെ വ്യക്തമാക്കി.
Story Highlights: central government says there has been a significant reduction in the number of deaths of cleaners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here