പരിശോധനകള്‍ പൂര്‍ത്തിയായി; സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിവിധ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായതിനുശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ചികിത്സയുടെ ഭാഗമായി രാജാവിന് വരുംദിവസങ്ങളില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും റോയല്‍ കോര്‍ട്ട് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു.
86 കാരനായ സല്‍മാന്‍ രാജാവ് ആശുപത്രി വിടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള വലിയ പരിവാരം തന്നെ കൂടെയുണ്ടായിരുന്നു. പിത്തസഞ്ചിയില്‍ വീക്കം ഉള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങളാണ് സല്‍മാന്‍ രാജാവ് നേരിട്ടിരുന്നത്. പിന്നീട് രോഗം ഗുരുതരമായതോടെ പിത്തസഞ്ചി ഒരു ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തിരുന്നു.
പേസ് മേക്കര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തിയതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയിലൂടെ പറഞ്ഞു. ദൈവം തുണച്ചെന്നും വിശ്രമത്തിനുള്ള ഷെഡ്യൂള്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റോയല്‍ കോര്‍ട്ട് അറിയിച്ചു.
Story Highlights: salman king left hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here