സംസ്ഥാന മാധ്യമ പുരസ്‌കാരം; മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സുജയാ പാർവതി; പ്രത്യേക ജൂറി പരാമർശം ടി.എം ഹർഷന്

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച ടെലിവിഷൻ വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ട്വന്റി ഫോർ ന്യൂസ് എഡിറ്റർ സുജയാ പാർവതി ഏറ്റുവാങ്ങി. മികച്ച ടെലിവിഷൻ അഭിമുഖത്തിന്റെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌കാരം 24 മുൻ വാർത്താ അവതാരകൻ ടി എം ഹർഷൻ ഏറ്റുവാങ്ങി. ( sujaya parvathy bagged kerala state award )
സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ നേടിയവരെല്ലാം പൂർണ്ണമായും അർഹതയുള്ളവരാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ നാവായിരിക്കണം മാധ്യമ പ്രവർത്തനം.ജനകീയ വിഷയങ്ങൾ മാധ്യമപ്രവർത്തകർ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം എം എസ് മണിക്ക് വേണ്ടി അദ്ദേഹത്തിന്റെ പത്‌നിയും 2019 ലെ സ്വദേശാഭിമാനി പുരസ്‌കാരം പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസന് വേണ്ടി അദ്ദേഹത്തിന്റെ മകനും ഏറ്റുവാങ്ങി . ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.
മാധ്യമ പുരസ്‌കാരത്തിന് പുറമെ, സ്വദേശാഭിമാനി കേസരി പുരസ്‌കാരം,സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് തുടങ്ങിയവയും വിതരണം ചെയ്തു. പുരസ്‌കാര വിതരണത്തിന് ശേഷം ഷഹബാസ് അമന്റെ ഗാനസന്ധ്യയും അരങ്ങേറി.
Story Highlights: sujaya parvathy bagged kerala state award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here