വഖഫ് ബോര്‍ഡില്‍ രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന പരാതി; നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

വഖഫ് ബോര്‍ഡില്‍ കോടികളുടെ അഴിമതി നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി ഇ ഒ ജമാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തിയ സാഹചര്യത്തിലാണ് നടപടി. വഖഫ് ബോര്‍ഡില്‍ രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന പരാതിയിലാണ് അന്വേഷണം. എം സി മായിന്‍, സൈനുദ്ദീന്‍, സൈതാലിക്കുട്ടി എന്നിവരും അന്വേഷണത്തെ നേരിടേണ്ടി വരും.
വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ സലാം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നാലുവര്‍ഷമായി വിജിലന്‍സ് നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
Story Highlights: vigilance probe wfaq board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here