Advertisement

വിതുരയിൽ വൻ കള്ളനോട്ട് വേട്ട; 4 പേർ കസ്റ്റഡിയിൽ

March 18, 2022
Google News 1 minute Read

തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. അൻപതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി സ്വദേശി നൽകിയ നോട്ടിനെക്കുറിച്ചു ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Story Highlights: big-counterfeit-note-hunt-in-vithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here