അസമിൽ നൂറോളം കഴുകന്മാർ ചത്ത നിലയിൽ

അസമിലെ കാംരൂപ് ജില്ലയിൽ നൂറോളം കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തി. മിലൻപൂരിൽ ഇന്നലെ വൈകുന്നേരമാണ് വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കലർന്ന മാംസം ഭക്ഷിച്ചതാണ് മരണ കാരണമെന്ന് വനപാലകർ സംശയിക്കുന്നു.
കഴുകന്മാർ ആടിന്റെ ജഡം കഴിച്ചതായി റിപ്പോർട്ടുണ്ട്. കഴുകന്മാരുടെ ശവശരീരങ്ങൾക്ക് സമീപം ആടിന്റെ അസ്ഥികൾ കണ്ടെത്തി. നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും പക്ഷികൾ മരിക്കുന്നത് ആദ്യമാണെന്നും കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പറഞ്ഞു.
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നാട്ടുകാരെ ബോധവത്കരിക്കാൻ കൂടുതൽ ശ്രമം ആവശ്യമാണ്. പ്രവണത അവസാനിപ്പിക്കുമെന്നും ജഡത്തിൽ വിഷം കലർത്തിയ ആളെ ഉടൻ കണ്ടെത്തുമെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കുാൻ കഴിയൂ.
Story Highlights: nearly-100-vultures-found-dead-in-assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here