Advertisement

തെറ്റുകൾക്കെതിരേയുള്ള കലഹം തുരട്ടെ; പോരാട്ടത്തിന്റെ കഥ പറഞ്ഞ് രഹ്ന മറിയം

March 18, 2022
Google News 1 minute Read

സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് കരുത്തു പകർന്നും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഇരുപതിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ചിത്രവും പകർന്നു നൽകിയത് സ്ത്രീപക്ഷ പോരാട്ടത്തിന്റെ പുത്തൻ വിസ്മയമായിരുന്നു.

രഹ്ന മറിയം എന്ന പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടം തെറ്റുകൾക്കെതിരെ കലഹിച്ചുകൊണ്ടിരിക്കുന്ന നൂറു കണക്കിന് പെൺകുട്ടികളുടെ ജീവിതത്തിന്റെ നേർ സാക്ഷ്യമാണ്.

ഒരേ സമയം കുടുംബത്തിലും സമൂഹത്തിലും തെറ്റിനെതിരെ പോരാടുന്ന നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ സ്വരമുയർത്തുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ചിത്രത്തിലൂടെ സംവിധായകൻ നമ്മുക്ക് കാണിച്ച് തരുന്നു.

രഹാന മെഡിക്കൽ കോളജിലെ പ്രൊഫസറാണ് വീട്ടമ്മയാണ് ഒരു കുട്ടിയുടെ അമ്മയാണ്. സഹോദരിയാണ്. വീട്ടിലെ വരുമാനം ഉള്ള ഏക അംഗമാണ്. ഒരു ദിവസം അവളുടെ കൺമുന്നിൽ നടന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ അവൾ തീരുമാനിച്ചു. പക്ഷെ അതിനവൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്.

അവൾക്കൊപ്പം നിൽക്കുവാനോ പിന്തുണയ്ക്കുവാനോ ആരും ഇല്ലാതെ വന്നിട്ടും അവൾ നടത്തുന്ന പോരാട്ടം തുടർന്നു. ചെറുത്തു നിൽപ്പിന്റെ ഭാഗമായി അവൾക്കുണ്ടാകുന്ന തിരിച്ചടികളും പോരാട്ടവുമാണ് ചിത്രം പങ്കു വയ്ക്കുന്നത്. ടൈറ്റിൽ റോളിലെത്തുന്ന രഹാനയെ അവതരിപ്പിച്ച അസ്മേരി ഹഖ് മികച്ച പ്രകടനമാണ് ചിത്രത്തിൽ നടത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിക്കുകയും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ചിത്രത്തിലെ നായിക അസ്‌മേരി ഹക് ബാന്ദോമിന്റെ സാന്നിധ്യത്തിലാണ് നിറഞ്ഞ കൈയടികളോടെ ചിത്രത്തിന്റെ പ്രദർശനം നടന്നത്. അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ജെർമി ച്യുയാും റജീവ് മൊഹ്ജാനും സയ്ദുൾ ഹഖും ചേർന്നാണ്.

Story Highlights: Rehana Maryam movie iffk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here