എണ്ണക്കച്ചവടത്തിന് ചൈനീസ് യുവാൻ വേണ്ട; ഡോളറിൽ തന്നെയെന്ന് സൗദി

സൗദി ചൈന എണ്ണ വ്യാപാരത്തിൽ കറൻസി മാറ്റം വരുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി അറേബ്യ. യുഎസ് ഡോളറിന് പകരം ചൈനീസ് കറൻസിയായ യുവാൻ സ്വീകരിക്കാൻ സൗദി അറേബ്യ പഠനം നടത്തുന്നതായാണ് വാർത്ത പുറത്തുവന്നത്. വാർത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തിൽ വർധനവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ആഗോള എണ്ണ വ്യപാരത്തിലെ കറൻസി മാറ്റത്തെ കുറിച്ച് രാജ്യം ചർച്ച ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ചൈനയടക്കം എല്ലാ രാഷ്ട്രങ്ങളുമായി എണ്ണ ഇടപാടുകൾക്ക് സൗദി ഉപയോഗപ്പെടുത്തുന്ന കറൻസി ഡോളറാണ്. ഇതിനിടയിലാണ് യുവാൻ കറൻസി വഴി എണ്ണ വിൽക്കാൻ സൗദിക്കും ചൈനക്കുമിടയിൽ ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിലും വർധനവുണ്ടായി.
Story Highlights: Saudi Arabia not considers accepting yuan for oil sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here