പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ വാർഡ് മെമ്പർക്ക് പരുക്കേറ്റു

പാലക്കാട് ധോണിയിൽ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്തംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണനെയാണ് പുലി ആക്രമിച്ചത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ധോണിയില്‍ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയിരുന്നു. ഇന്നലെ പുലി സാന്നിധ്യമുണ്ടായ ലിജി ജോസഫിന്റെ വീട്ടുവളപ്പിലായിരുന്നു കൂട് സ്ഥാപിച്ചത്. ധോണി മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്.
Read Also : ധോണിയില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി; മൂന്നു മാസത്തിനിടെ ധോണിയില്‍ 18 തവണ പുലിയറങ്ങി
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയില്‍ പതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. കൃഷി, വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരുന്നു. തുടര്‍ന്നായിരുന്നു വനംവകുപ്പിന്റെ നടപടി.
Story Highlights: Ward member injured Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here