“ശരിയായ ഉറക്കം ആരോഗ്യകരമായ ജീവിതം”; ഇന്ന് ലോക ഉറക്കദിനം…

നല്ല ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് ഉറക്കമാണ്. ഭക്ഷണം, വ്യായാമം എല്ലാം പോലെ ശരീരത്തിന് നല്ല ഉറക്കവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്ന് മാർച്ച് 19. ഒരു കൂട്ടം മെഡിക്കൽ പ്രൊഫഷണലുകൾ ചേർന്നാണ് ഈ ദിനം ആരംഭിച്ചത്. ലോക ഉറക്ക ദിനം. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ഒരാളുടെ ആരോഗ്യത്തെ തന്നെ തകിടം മറിക്കും. നല്ല ഉറക്ക ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ മെഡിക്കൽ പ്രൊഫഷണലുകൾ ഒരുമിച്ച് ചേർന്ന് ദി വേൾഡ് സ്ലീപ്പ് സൊസൈറ്റി രൂപീകരിച്ചു. ‘നല്ല ഉറക്കം, സൗണ്ട് മൈൻഡ്, ഹാപ്പി വേൾഡ്’ എന്നതാണ് ഉറക്ക ദിനത്തിലെ ഈ വർഷത്തെ പ്രമേയവും മുദ്രാവാക്യവും.
ഇന്ന് നമ്മൾ ഏറെ കേൾക്കുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് വ്യാപകമാണെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കമില്ലായ്മ കൊണ്ട് സംഭവിക്കാം. മാത്രവുമല്ല ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഉറക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആരോഗ്യവിദഗ്ധരെ സമീപിക്കുക. നമ്മുടെ ജീവിത രീതിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ ഒരുപരിധി വരെ നമുക്ക് ഇതിനെ മറികടക്കാൻ സാധിച്ചേക്കാം.
വളരെ തിരക്കേറിയ അല്ലെങ്കിൽ ടെൻഷൻ നിറഞ്ഞ ഒരു ദിവസത്തിൽ നിന്ന് നമുക്ക് മോചനം ലഭിക്കുന്നത് നല്ലൊരു ഉറക്കത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുക. അനാരോഗ്യകരമായ ഉറക്ക ശീലങ്ങൾ ഒഴിവാക്കുക. നല്ല ഉറക്കത്തിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…
- ഉറങ്ങാനും എഴുന്നേൽക്കാനും ഒരു നിശ്ചിത സമയം പിന്തുടരുക.
- മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
- ഉന്മേഷത്തോടെ ഉണരാൻ തടസ്സമില്ലാത്ത ഉറക്കം പ്രധാനമാണ്.
- ഒരുപക്ഷെ നമുക്ക് തിരക്കുകൾ കാരണം നിശ്ചിത സ്ലീപ്പിംഗ് ഷെഡ്യൂൾ ഉണ്ടായിരിക്കില്ല. എങ്കിലും നിങ്ങളുടെ സ്ലീപ്പിങ് സൈക്കിൾ സ്ഥിരമായി നിലനിർത്തുന്നത് ആരോഗ്യകരമായ ഉറക്കത്തിന് അത്യന്താപേക്ഷിതമാണ്.
വായുവും വെളിച്ചവും ഭക്ഷണവും പോലെ അത്യന്താപേക്ഷിതമാണ് മനുഷ്യന് ഉറക്കവും. അതുകൊണ്ട് തന്നെ ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളിൽ നിന്ന് മാറിനിൽക്കുക. ഒരാൾക്ക് ഒരു ദിസവം 7-8 മണിക്കൂർ ഉറക്കം വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി ഏറെ വൈകി ഫോണിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിച്ച് ഉറക്കം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കുക. ഇത് വിളിച്ചുവരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കണമെന്നില്ല.
Story Highlights: world sleep day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here