ബോളിവുഡ് സിനിമയില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ അനുരാഗ് കശ്യപ്

ബോളിവുഡ് സിനിമയുടെ സ്വാതന്ത്യം ഹനിക്കപ്പെടുകയാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ദേശീയതയോ കേവലമായ ആക്ഷേപ ഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ വര്‍ത്തമാനകാലത്തെ സംവിധായകര്‍ ഭയപ്പെടുകയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് അംഗീകാരം നല്‍കുന്ന നാടാണ് കേരളമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍, ജി പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.
മേളയുടെ രണ്ടാം ദിനമായ ഇന്ന് ഏറെയും ശ്രദ്ധനേടിയത് ഇന്ത്യന്‍ സിനിമകളാണ്. മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം ആവാസവ്യൂഹവും ഓസ്‌കര്‍ എന്‍ട്രിയായിരുന്ന തമിഴ് ചിത്രം കൂഴങ്കലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.ഐ.എസ് ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടമായ കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ തന്റെ സിനിമ ലാംഗ്വേജ് ഓഫ് മൗണ്ടന്‍സിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തി.
Read Also : ഐഎഫ്എഫ്‌കെ; അഭിനയ പ്രതിഭ നെടുമുടി വേണുവിന് മേളയുടെ ആദരം
4k പതിപ്പില്‍ പ്രദര്‍ശിപ്പിച്ച മലയാളത്തിലെ ക്ലാസ്സിക് ചിത്രം കുമ്മാട്ടിക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തി. നിലത്തിരുന്നാണ് ഏറെയും പേര്‍ കുമ്മാട്ടി കണ്ടത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്റര്‍ഫിലിം അവാര്‍ഡ് നേടിയ അറേബ്യന്‍ ചിത്രം അമീറയും പ്രേക്ഷക സ്വീകാര്യത നേടി.രണ്ടാം ദിനമായ ഇന്ന് പ്രേക്ഷകരിലേക്കെത്തിയത് 68 ചിത്രങ്ങളാണ്.
Story Highlights: Anurag Kashyap, iffk 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here