ഐഎഫ്എഫ്‌കെ; അഭിനയ പ്രതിഭ നെടുമുടി വേണുവിന് മേളയുടെ ആദരം
March 19, 2022
2 minutes Read
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഭിനയ പ്രതിഭ നെടുമുടി വേണുവിന് ആദരം. സത്യന്‍ അന്തിക്കാടിന്റെ ‘അപ്പുണ്ണി’ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അര്‍പ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് ‘അണ്‍ ഫോര്‍ഗറ്റബിള്‍ വേണുച്ചേട്ടന്‍’ എന്ന വിഭാഗത്തിലെ പ്രദര്‍ശനം ആരംഭിച്ചു.
‘കള്ളന്‍ പവിത്രന്‍’ എന്ന ചിത്രമാണ് ഈ വിഭാഗത്തില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. ഏരീസ് പ്‌ളക്‌സില്‍ രാവിലെ 11.45 നാണ് പ്രദര്‍ശനം. ആരവം, തമ്പ്, വിടപറയും മുമ്പേ, മാര്‍ഗം, 24 നോര്‍ത്ത് കാതം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Read Also : ഐഎഫ്എഫ്‌കെ മേളയില്‍ ഇടംനേടി മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ
Story Highlights: nedumudi venu, iffk 2022
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement