ഐഎഫ്എഫ്‌കെ മേളയില്‍ ഇടംനേടി മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇടംനേടി മലയാളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ‘വുമണ്‍ വിത് എ മൂവി കാമറ’ സിനിമ. അദാല്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചനയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആതിര സന്തോഷും അദാല്‍ കൃഷ്ണയും ചേര്‍ന്നാണ്.
5000 രൂപയാണ് വുമണ്‍ വിത് എ മൂവി കാമറ സിനിമയുടെ ആകെ ചിലവ്. ശങ്കര കോളജിലെ വിദ്യാര്‍ത്ഥികളാണ് ചിത്രം അണിയിച്ചൊരുക്കിയത്. മൂന്ന് മാസത്തെ പ്രി-പ്രൊഡക്ഷനും റിഹേഴ്‌സലിനും ശേഷം മൂന്ന് ദിവസം മാത്രമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ പൂര്‍ണമായും പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.

മഹിത യു പി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്: അദാല്‍ കൃഷ്ണ. സൗണ്ട് മിക്‌സിങ്: വിഘ്‌നേഷ് പി ശശിധരന്‍. ആതിര സന്തോഷ്, മഹിത യുപി, ശ്രീകല സന്തോഷ്, സന്തോഷ് കുമാര്‍, ജിക്കി പോള്‍, ആതിര ജോസഫ്, മണികര്‍ണിക പൊന്നപ്പന്‍ എന്നിവരാണ് അഭിനേതാക്കള്‍.
Story Highlights: woman with a movie camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here