Advertisement

ഭീഷണിയായി വീണ്ടും ചൈന; ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ലേസര്‍ ആയുധങ്ങള്‍ ബഹിരാകാശത്തേക്ക്

March 19, 2022
2 minutes Read

ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ്‌വാന്‍. ചൈന തയാറാക്കിയിരിക്കുന്ന ലേസര്‍ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങള്‍ക്ക് തായ്‌വാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഉപഗ്രങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചാണ് ചൈന പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുള്ളതെന്നാണ് തായ്‌വാന്‍ പറയുന്നത്.

ശക്തമായ തരംഗമുണ്ടാക്കുന്ന ലേസര്‍ ആയുധങ്ങളാണ് ചൈന വികസിപ്പിച്ചിട്ടുള്ളത്. 5 മെഗാവാട്ട് ഇലട്രോ മാഗ്‌നറ്റിക് തരംഗം പുറപ്പെടുവിക്കുന്നവയാണ് ആയുധങ്ങള്‍. നിലവില്‍ പൊതു-സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് സംവിധാനങ്ങളെ രൂപഭേദം വരുത്തിയാണ് നശീകരണ ശേഷിയുള്ളവ നിര്‍മ്മിച്ചിരിക്കുന്നത്. മൈക്രോവേവ് യന്ത്രം റിലേറ്റിവിസ്റ്റിക് ക്ലിസ്ട്രോണ്‍ അപ്ലിഫയര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ സംവിധാനമാണ് ഉപഗ്രഹങ്ങളെ ചലനരഹിതമാക്കാന്‍ ശേഷിയുള്ളത്.

ഭൂമിയില്‍ നിന്ന് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ഉപഗ്രഹ സഹാ യത്താല്‍ ബഹിരാകാശത്തേക്ക് ആയുധം എത്തിച്ച് വിവിധ മേഖലകളില്‍ സ്ഥാപി ക്കുമെന്നാണ് കണക്കുകൂട്ടല്‍. അപകടകരമായ ആയുധം ബഹിരാകാശത്ത് എത്തിയാല്‍ എല്ലാ രാജ്യങ്ങളുടെ പ്രതിരോധ ഉപഗ്രഹങ്ങള്‍ക്ക് ചൈന ഭീഷണിയായിരിക്കുമെന്നും തായ്വാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story Highlights: China develops laser weapon that could destroy satellites in space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top