Advertisement

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിരവധി എംഎല്‍എമാര്‍ സമീപിക്കുന്നു; ദിഗംബർ കാമത്ത്

March 19, 2022
Google News 1 minute Read

ഗോവയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിരവധി എംഎല്‍എമാര്‍ സമീപിക്കുന്നുവെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗംബർ കാമത്ത്. ഗോവയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധ്യമായ എല്ലാ വഴികളും പാര്‍ട്ടി തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അവകാശവാദം ഉന്നയിച്ചതിന് ശേഷം സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തത് സൂചിപ്പിക്കുന്നത് ബിജെപിയില്‍ എല്ലാം ശരിയല്ലെന്നാണെന്ന് ദിഗംബർ കാമത്ത് പറഞ്ഞു. ബിജെപിക്ക് ലഭിച്ച 33.31 വോട്ട് ശതമാനത്തില്‍ നിന്ന് ജനവിധി വ്യക്തമാണ്. അതിനര്‍ത്ഥം 66.69 ശതമാനം വോട്ടര്‍മാര്‍ക്ക് ബിജെപിയെ വേണ്ടെന്നാണ്. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ല. ബിജെപി നേതൃത്വം ഓരോ കാരണങ്ങള്‍ പറഞ്ഞ് സമയം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും ദിഗംബർ കാമത്ത് പറഞ്ഞു.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

കഴിഞ്ഞ രണ്ട് മാസമായി പ്രധാനപ്പെട്ട ഒരു കാര്യങ്ങളും നടക്കുന്നില്ല. മണ്‍സൂണ്‍ വരികയാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി എംഎല്‍എമാര്‍ സമീപിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഒരു ബിജെപി ഇതര സര്‍ക്കാര്‍ നല്‍കാന്‍ എല്ലാ ബിജെപി ഇതര എംഎല്‍എമാരും തീരുമാനമെടുക്കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദിഗംബർ കാമത്ത് പറഞ്ഞു.

40 അംഗ നിയമസഭയില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചു വന്നത്. രണ്ട് എംജിപി എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഫലം വന്ന് ഇത്ര ദിവസമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രതികരണം.

Story Highlights: congress-leader-digambar-kamat-in-goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here