Advertisement

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സുരക്ഷാഭീഷണി കുറഞ്ഞു; കശ്മീരില്‍ സൈനിക വിഭാഗത്തെ വിന്യസിക്കേണ്ടിവരില്ലെന്ന് അമിത് ഷാ

March 19, 2022
Google News 1 minute Read

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആഭ്യന്തര സുരക്ഷാഭീഷണി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ കുറച്ചു വര്‍ഷം കഴിഞ്ഞാല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കേണ്ടിവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ 83മത് സിആര്‍പിഎഫ് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് അമിത് ഷായുടെ അധ്യക്ഷതയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

കശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും സിആര്‍പിഎഫിനെ വിന്യസിക്കുന്നത് കുറച്ചു വര്‍ഷം കഴിഞ്ഞാല്‍ ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമെന്ന് അമിത് ഷാ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 24ന് 24ന് ജമ്മുകശ്മീരിലെത്തും. വിവിധ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും.

Story Highlights: crpf-may-not-be-needed-in-j-jk-soon-says-amit-shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here